S Devamanohar

എസ്. ദേവമനോഹര്‍
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ ചുനക്കര ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഗണിതശാസ്ത്രത്തില്‍ ബിരുദം,
ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, നിയമബിരുദം, എം.ബി.എ.കേരള പൊലീസില്‍ എസ്.പിയായി
ജോലി ചെയ്യുന്നു. ഇപ്പോള്‍ മാവേലിക്കര തട്ടാരമ്പലത്തിലുള്ള വിശ്വഭാരതിയില്‍ താമസം.
Ivideyoralundu
വര്‍ത്തമാനകാലത്തിന്റെ അടരുകളില്‍നിന്ന് തീക്ഷ്ണമായ ജന്മമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ കവിതകള്‍. ഇരുട്ടും വെളിച്ചവും മാറിമറിയുന്ന ജീവിതപന്ഥാവില്‍നിന്ന് ഞാനും നീയും ഉരുകിച്ചേരുന്ന ഒരാളുണ്ട് ഇക്കവിതകളില്‍. സദാ തുറന്നു വെച്ചിരിക്കുന്ന എഴുത്തുകാരന്റെ മിഴിക്കാഴ്ചകള്‍. പ്രണയവും ആകാശവും ഭൂമിയും പ്രതീകവത്കരിക്കപ്പെടുന്ന കവിതകളില്‍ സാമൂഹികസങ്കീര്‍ണതകളുടെ ദൈന..
Janikkathavarude Smasanam
ജനിക്കാത്തവരുടെ ശ്മശാനം എസ്. ദേവമനോഹർ ആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാർത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആ യാഥാർത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയിൽ ദേവമനോഹർ ആവിഷ്‌കരിക്കുന്നു. വായനക്കാരുടെ മനസ്സിൽ ആഞ്ഞുകൊത്തുന്ന സമകാലികയാഥാർ..





