Dr R Bindu

ഡോ. ആര്‍. ബിന്ദു
ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി
വകുപ്പുമന്ത്രി
തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ ജനനം. അച്ഛന്‍: എന്‍. രാധാകൃഷ്ണന്‍. അമ്മ: കെ.കെ. ശാന്തകുമാരി.
വിദ്യാഭ്യാസം: ഇരിങ്ങാലക്കുട ഗവണ്‍മെന്റ ് ഗേള്‍സ് ഹൈസ്കൂള്‍, ബിരുദം (ഇരിങ്ങാലക്കുട സെന്റ ് ജോസഫ്‌സ് കോളേജ്),
ഇംഗ്ലീഷില്‍ റാങ്കോടെ ബിരുദാനന്തരബിരുദം (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), എം.ഫില്‍ (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി), പി.എച്ച്ഡി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും വൈസ് പ്രിന്‍സിപ്പലുമായിരുന്നു.
കോഴിക്കോട് സര്‍കലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു.
രണ്ട് തവണ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ആദ്യത്തെ വനിതാ മേയറുമായിരുന്നു.
സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ കേന്ദ്ര നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ആദ്യത്തെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ അഡ്‌വൈസറി ബോര്‍ഡ് അംഗം, കുടുംബശ്രീ സംസ്ഥാന
ഗവേര്‍ണിംഗ് ബോഡി അംഗം, ദേശീയ സാക്ഷരതാ മിഷന്‍ സംസ്ഥാന റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം,
എ.കെ.പി.സി.റ്റി.എ. സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങിയ നിരവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭരതനാട്യം, കഥകളി, വീണ, ഗിറ്റാര്‍ എന്നിവ അഭ്യസിച്ചിട്ടുണ്ട്. എഴുത്തില്‍ സജീവം.
ഭര്‍ത്താവ്: എ. വിജയരാഘവന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയുമാണ്.
മകന്‍: അഡ്വ. വി. ഹരികൃഷ്ണന്‍.
മരുമകള്‍: ഡോ: അശ്വതി.
Email: binduavr@gmail.com
There are no products to list.
